Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Sugarcane Field

ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ ക​രി​മ്പ് പാ​ട​ത്തി​ൽ ക​ടു​വ ച​ത്ത നി​ല​യി​ൽ

ല​ക്നോ: ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ സൗ​ത്ത് ഖേ​രി​യി​ൽ ക​ടു​വ​യെ ച​ത്ത നി​ല​യി​ൽ ക​ണ്ടെ​ത്തി. ഇ​മാ​ലി​യെ ഗ്രാ​മ​ത്തി​ന് സ​മീ​പ​ത്തു​ള്ള ക​രി​മ്പ് പാ​ട​ത്തി​ലാ​ണ് ക​ടു​വ​യെ ച​ത്ത നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.

ക​ടു​വ​യു​ടെ മൃ​ത​ദേ​ഹ​ത്തി​ൽ പ​രി​ക്കേ​റ്റ പാ​ടു​ക​ൾ ഒ​ന്നും ഇ​ല്ലെ​ന്ന് ഡി​വി​ഷ​ന​ൽ ഫോ​റ​സ്റ്റ് ഓ​ഫീ​സ​ർ പ​റ​ഞ്ഞു. ക​ടു​വ സ്വാ​ഭാ​വി​ക​മാ​യാ​ണ് ച​ത്ത​തെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​ന​മെ​ന്നും ഡി​എ​ഫ്ഒ പ​റ​ഞ്ഞു.

ആ​ൺ ക​ടു​വ​യെ ആ​ണ് ച​ത്ത​ത്. പ്ര​ദേ​ശ​ത്ത് ക​ഴി​ഞ്ഞ ദി​വ​സം മ​റ്റൊ​രു ക​ടു​വ​യെ ച​ത്ത നി​ല​യി​ൽ ക​ണ്ടെ​ത്തി​യി​രു​ന്നു.

Latest News

Corehub Up